‍‍ഡോണൾഡ് ട്രംപ് വാക്കു പാലിക്കണം, ഇല്ലെങ്കിൽ..: മുന്നറിയിപ്പുമായി കിം ജോങ് ഉൻ

Donald-Trum-and-Kim-Jong-Un
SHARE

സോൾ∙ ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്ന് ഏകാധിപതി കിം ജോങ് ഉൻ. ലോകം മുഴുവൻ സാക്ഷിയാക്കി ചെയ്ത പ്രതിജ്ഞ യുഎസ് നടപ്പാക്കിയില്ലെങ്കിൽ... ഞങ്ങൾക്കു മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന സമ്മർദവും ഉപരോധവും അവസാനിപ്പിച്ചില്ലെങ്കിൽ.. പ്രതിജ്ഞയിൽനിന്ന് ഞങ്ങൾ പിന്മാറും. രാജ്യ താൽപര്യം സംരക്ഷിക്കുന്നതിനായി പുതിയ വഴികള്‍ തേടുമെന്നും കിം മുന്നിറിയിപ്പു നൽകി.

കഴിഞ്ഞ ജൂണിലാണ് സിംഗപ്പൂരിൽ കിം ജോങ്ങും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ച വിജയകരമായിരുന്നുവെന്ന് അതിനുശേഷം ഇരുവരും പറയുകയും ചെയ്തു. കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിലെ ആണവ നിരായുധീകരണത്തിന് ഉറപ്പു നൽകിയിരുന്നു.

എന്നാൽ ഇതേവിഷയത്തിൽ തുടർച്ചയായ വാദപ്രതിവാദങ്ങളാണ് ഇരുരാജ്യങ്ങളും ഉയർത്തുന്നത്. യുഎസ് പ്രസിഡന്റുമായി വീണ്ടും ചർച്ച നടത്തുന്നതിനു താൻ തയാറാണ്. രാജ്യാന്തര സമൂഹത്തിന് ആകമാനം സ്വീകാര്യമാകുന്ന തരത്തിലുള്ള തീരുമാനമാകും ഉണ്ടാകുകയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് കിം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA