യുവതികള്‍ ദര്‍ശനം നടത്തിയതു പൊലീസ് സുരക്ഷയില്‍; മഫ്തിയില്‍ പിന്തുടര്‍ന്നു

Women-entered-Sabarimala
SHARE

ശബരിമല ∙ യുവതികള്‍ ശബരിമല സന്നിധാനത്തു ദര്‍ശനം നടത്തിയതു പൊലീസ് സുരക്ഷയിലെന്നു റിപ്പോര്‍ട്ട്. മഫ്തിയില്‍ പൊലീസുകാര്‍ ബിന്ദുവിനെയും കനകദുര്‍ഗയെയും പിന്തുടര്‍ന്നു. പമ്പ വഴി സന്നിധാനത്തെത്തിച്ച ഇവരെ വിഐപികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെയാണ് ഇവരെ തിരുമുറ്റത്തെത്തിച്ചത്.

തുടര്‍ന്ന് സാധാരണ ഭക്തര്‍ പോകുന്ന ഫ്‌ളൈ ഓവറിലേക്കു പോകാതെ മുന്‍ഭാഗത്തെ വാതിലിലൂടെ യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്കു കടക്കുകയായിരുന്നു. 3.48-നാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ തന്നെ പമ്പയിലെത്തിച്ച ഇവരെ പിന്നീട് പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു.പൊലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിമിതമായ സുരക്ഷ പൊലീസ് വാഗ്ദാനം ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA