കോട്ടയത്ത് കോണ്‍ഗ്രസ് മാർച്ചിനിടെ പൊലീസ് ആക്രമണം മനഃപൂർവം: ചെന്നിത്തല

Ramesh-Chennithala
SHARE

തിരുവനന്തപുരം ∙  പെണ്‍കുട്ടികള്‍ അടക്കമുള്ള കാരള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നിഷ്ഠൂരമായി തല്ലിച്ചതച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎയുടെയും സാന്നിധ്യത്തിലാണ് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്.

പൊലീസ് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ പൊലീസ് അകാരണമായി ബലപ്രയോഗം നടത്തി. കഴിഞ്ഞ ദിവസം ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് നേരെ കണ്ണടച്ച പൊലീസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഡിവൈഎഫ്ഐ അക്രമം ഭയന്ന് പത്താമുട്ടം സെന്റ് പോള്‍സ് പള്ളിയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ അടക്കമുള്ള കാരള്‍ സംഘത്തിന് ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഡിവൈഎഫ്ഐക്കാര്‍ ആയതുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഭയക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA