തൃശൂരിൽ പട്ടാളം മാർക്കറ്റിനു സമീപം തീപിടിത്തം; മൂന്നു കടകൾ കത്തിനശിച്ചു, തീപടരുന്നു

fire-thirssur-4
SHARE

തൃശൂർ∙ തൃശൂരിൽ പട്ടാളം മാർക്കറ്റിനു സമീപം വാഹന വർക്ക്ഷോപ്പിൽ തീപിടിത്തം. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ വിൽക്കുന്ന കടയ്ക്കാണു തീപിടിച്ചത്. പഴയ വാഹനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. ഒരു കടയിൽനിന്ന് മറ്റൊരു കടയിലേക്ക് തീപടരുന്നു. മൂന്നു കടകൾ കത്തിനശിച്ചു. നാലാമത്തെ കടയിലേക്കു തീപടരുന്നു.

Thrissur-Fire-2
തൃശൂര്‍ർ പട്ടാളം മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നു പുറത്തേക്കു വമിക്കുന്ന കറുത്ത പുക. ചിത്രം: ഫഹദ് മുനീര്‍

പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങൾ ഇവിടെ കൂട്ടിയിട്ട സ്ഥിതിയിലാണ്. ഇവയ്ക്ക് തീപിടിച്ചതാണു പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണു തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കറുകൾ അടക്കമുള്ളവ പൊട്ടിത്തെറിക്കുന്ന സ്ഥിതിയും നിലവിലുണ്ട്.  

Thrissur-Fire-3
മാര്‍ക്കറ്റിനു സമീപം തടിച്ചുകൂടിയവരെ പൊലീസുകാര്‍ തടയുന്നു. ചിത്രം: ഫഹദ് മുനീര്‍
Thrissur-Fire-1
തീപിടിത്തത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ തടിച്ചുകൂടിയവര്‍. ചിത്രം: ഫഹദ് മുനീര്‍
Thrissur-Fire
തീപിടിത്തത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ തടിച്ചുകൂടിയവര്‍. ചിത്രം: ഫഹദ് മുനീര്‍
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA