പണിമുടക്കിലും ശബരിമല സർവീസുകള്‍ മുടങ്ങില്ലെന്ന് കെഎസ്ആർടിസി

ksrtc-buses-nilakkal-1
SHARE

ശബരിമല∙ദേശീയ പണിമുടക്കു നട‌ക്കുന്ന 8നും 9നും കെഎസ്ആർടിസിയുടെ ശബരിമല സ്പെഷൽ സർവീസുകൾ മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകൾ ഉണ്ടാകും. ചെങ്ങന്നൂർ, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണു കൂടുതൽ സർവീസുകൾ. ശനിയാഴ്ച ചെങ്ങന്നൂരിന് 130, കുമളിക്ക് 56, കോട്ടയത്തിനും എറണാകുളത്തിനും 40 ബസുകൾ വീതം സർവീസ് നടത്തി.

പമ്പ-നിലയ്ക്കൽ റൂട്ടിൽ മാത്രം 1300ട്രിപ്പുകൾ ഓടിച്ചു. പമ്പയിൽനിന്നും 27 സൂപ്പർഫാസ്റ്റ്,17 സൂപ്പർ ഡീലക്‌സ്, 2 എക്‌സ്പ്രസ് ഉൾപ്പടെയുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. പഴനി, തെങ്കാശി, കോയമ്പത്തൂർ, തേനി, മധുര എന്നിവിടങ്ങളിലേക്കാണു സംസ്ഥാനാന്തര സർവീസുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA