ഹര്‍ത്താല്‍ അക്രമം: 6711 പേര്‍ അറസ്റ്റിലായെന്നു ഡിജിപി; 2182 കേസുകള്‍

hartal-palakkad-cpm-bjp
SHARE

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശത്തെ തുടർന്നുള്ള ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് 2182 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാൻഡിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ചാണ് ഇത്.

ഹർത്താലിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് 'ബ്രോക്കണ്‍ വിൻഡോ' എന്ന പേരിൽ സ്പെഷൽ ഡ്രൈവ് തുടങ്ങിയിരുന്നു.

ജില്ല തിരിച്ചുള്ള കണക്ക്
(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാൻഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍) :

∙ തിരുവനന്തപുരം സിറ്റി - 89, 171, 22, 149
∙ റൂറല്‍ - 99, 187, 43, 144
∙ കൊല്ലം സിറ്റി - 74, 183, 75, 108
∙ റൂറല്‍ - 52, 147, 27, 120
∙ പത്തനംതിട്ട - 509, 771, 59, 712
∙ ആലപ്പുഴ- 108, 456, 53, 403
∙ ഇടുക്കി - 85, 358, 20, 338
∙ കോട്ടയം - 43, 216, 35 181
∙ കൊച്ചി സിറ്റി - 34, 309, 01, 308
∙ എറണാകുളം റൂറല്‍ - 49, 349, 130, 219
∙ തൃശൂര്‍ സിറ്റി - 72, 322, 75, 247
∙ റൂറല്‍ - 60, 721, 13, 708
∙ പാലക്കാട് - 296, 859, 123, 736
∙ മലപ്പുറം - 83, 277, 35, 242
∙ കോഴിക്കോട് സിറ്റി - 101, 342, 39, 303
∙ റൂറല്‍ - 39, 97, 43, 54
∙ വയനാട് - 41, 252, 36, 216
∙ കണ്ണൂര്‍ - 239, 433, 35, 398
∙ കാസർകോട് - 109, 261, 30, 231

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA