എസ്ബിഐ ആക്രമണം: കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ്

SHARE

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ശാഖ അടിച്ചു തകർത്ത കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചതടക്കം ഏഴുവകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രാവിലെയാണു പണിമുടക്കിൽ പങ്കെടുക്കുന്നവർ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഎ ശാഖ അടിച്ചു തകർത്തത്. കംപ്യൂട്ടർ, ഫോൺ, മേശ എന്നിവയാണ് അടിച്ചു തകർത്തത്. ഇന്നലെ ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു. ഇന്നു തുറന്നപ്പോൾ അടയ്ക്കണമെന്നു സമരാനുകൂലികൾ ആവശ്യപ്പെട്ടു. മാനേജർ വിസമ്മതിച്ചപ്പോഴായിരുന്നു ആക്രമണം.

ആക്രമണം നടത്തുന്നതിനു നേതൃത്വം നൽകിയവരിൽ ചരക്കുസേവന നികുതി വകുപ്പിലെ ഇൻസ്പെക്ടർമാരായ എൻജിഒ യൂണിയൻ നേതാക്കളുമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും ജില്ലാ കമ്മിറ്റി അംഗം എസ്.സുരേഷ് കുമാറും സംഘത്തിലുണ്ടായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബ്രാഞ്ചിനു മുന്നിൽ റോഡിൽ പന്തലിട്ടാണു സമരാനുകൂലികൾ സംഘടിച്ചിരിക്കുന്നത്. ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി. ബാങ്ക് പ്രവർത്തനം തുടങ്ങാൻ പോകുമ്പോഴായിരുന്നു അക്രമമെന്ന് മാനേജർ അറിയിച്ചു. ബാങ്ക് അടയ്ക്കണമെന്നായിരുന്നു സമരാനുകൂലികളുടെ ആവശ്യം.

train-blocked-by-protesters
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞപ്പോൾ.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ നടത്തുന്ന പൊതുപണിമുടക്ക് രണ്ടാം ദിവസവും ജനത്തെ ദുരിതത്തിലാക്കി. കേരളത്തില്‍ സ്വകാര്യ ബസ്സുകളൊന്നും ഓടുന്നില്ല. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസുകള്‍ പതിവുപോലെ ഓടുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ഓടുന്നില്ല. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ഇന്നു കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച കട തുറക്കുന്ന വിഷയത്തില്‍ സംഘര്‍ഷമുണ്ടായ മഞ്ചേരിയില്‍ ഇന്നു കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകള്‍ പതിവുപോലെ നിരത്തുകളിലുണ്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മിക്ക ജില്ലകളിലും പ്രകടനങ്ങള്‍ നടന്നു. തൃശൂര്‍ ജില്ലയിലും ഇന്നു കൂടുതല്‍ കടകള്‍ തുറന്നു. പണിമുടക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA