മലയാളികൾ കൈ അയച്ചു പിന്തുണച്ചു; പൊലീസിന്റെ ‘വേറിട്ട മുഖത്തിന്’ ചരിത്ര നേട്ടം

kerala-police-fb-page
SHARE

തിരുവനന്തപുരം∙ സമൂഹമാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണു കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പേജ് 1 മില്ല്യന്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും.

ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്‌സ്ബുക് പേജിനു പിന്നിലുള്ള ഉദ്യാഗസ്ഥരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്നു സുരക്ഷിതമായ യാത്രയെക്കുറിച്ചു റെയില്‍വെ പൊലീസ് തയാറാക്കിയ ബോധവൽകരണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സമൂഹമാധ്യമങ്ങൾ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവൽകരണം, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണു കേരള പൊലീസ് ഫെയ്‌സ്ബുക് പേജ് ആരംഭിച്ചത്.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്തുണയാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പേജിനു ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടെയും വിഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണു ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA