സംവരണബില്ലിലെ ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

Supreme-Court-of-India
SHARE

ന്യൂഡൽഹി∙ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക്‌ 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഭരണഘടനയുടെ രണ്ട് അടിസ്ഥാന തത്വങ്ങൾ ലംഘിച്ച്‌ വളരെ ചെറിയ ചർച്ച മാത്രം നടത്തിയാണു ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. യുവജന സംഘടനയാണ് കോടതിയെ സമീപിച്ചത്.

മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് സർക്കാർ ഉദ്യോഗത്തിലും സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണത്തിനുള്ളതാണു ഭേദഗതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA