പട്ടണക്കാട് ബൈക്കുകൾ കൂട്ടിയിടിച്ചു സഹോദരന്മാര്‍ മരിച്ചു

alappuzha-map
SHARE

ആലപ്പുഴ∙ ദേശീയപാതയിൽ ചേർത്തല പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. പുലർച്ചെ നാലോടെയായിരുന്നു അപകടം. ചേർത്തല തൈക്കൽ വെളിംപറമ്പിൽ അജേഷ് (37), അനുജൻ അനീഷ് (35) എന്നിവരാണു മരിച്ചത്. അനീഷ് കോഴിക്കോടും അജേഷ് കൊച്ചിയിലും ഷെഫുമാരാണ്. അനീഷ് കൊച്ചിയിൽവന്ന് അജേഷുമായി ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പിന്നിൽനിന്നു വണ്ടി ഇടിച്ചാണ് അപകടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA