കൂടുതൽ ജയിലിൽ കിടന്നതു ഫൗസിയ; സർക്കാർ സഹായിക്കുമെന്നു പ്രതീക്ഷ: നമ്പി നാരായണൻ

fousiya-hassan-nambi-narayanan
SHARE

കോഴിക്കോട് ∙ ഐഎസ്ആർഒ ചാരക്കേസിൽ തനിക്കു നീതി കിട്ടണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ചു നമ്പി നാരായണൻ. താനിതു നേരത്തേ ഉന്നയിച്ചതാണ്. ചാരക്കേസുമായി ബന്ധപ്പെട്ടു കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതു ഫൗസിയയാണ്. അവരെ സഹായിക്കാൻ കേരള സർക്കാരിനു കഴിയുമെന്നാണു പ്രതീക്ഷയെന്നു നമ്പി നാരായണൻ മുംബൈയിൽ പറഞ്ഞു.

നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന ആവശ്യവുമായി ഫൗസിയ ഹസൻ രംഗത്തെത്തിയിരുന്നു. ഏതുകോടതിയെ സമീപിക്കണമെന്നു പിന്നീടു തീരുമാനിക്കും. നമ്പി നാരായണനെ മുന്‍പരിചയമില്ല. ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലാണെന്നും ഫൗസിയ ഹസൻ മനോരമ ന്യൂസിനോടു പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയ്ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണു ഫൗസിയ. 1994ലെ ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നടപടി നേരിടണമെന്നും സംസ്ഥാന സർക്കാർ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തരവിട്ടിരുന്നു.

മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫൗസിയ 1957ൽ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലാര്‍ക്കായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 1998–2008ൽ മാലിദ്വീപിെല നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. െഎഎസ്ആര്‍ഒ ചാരക്കേസിൽ കുറ്റാരോപിതയായി 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ചു. ഇപ്പോൾ മാലിദ്വീപിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA