Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാരദ ചിട്ടിഫണ്ട്: നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം

IND2950B നളിനി ചിദംബരം

ന്യൂഡൽഹി∙ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയായിരുന്ന നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്ത ഹൈക്കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ശാരദ കമ്പനി ഉ‌ടമസ്ഥൻ സുദീപ്തോ സെന്നുമായി ക്രിമിനൽ ഗൂഢാലോചന നടത്തി, കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നിവയാണ് നളിനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ശാരദാ കമ്പനിക്കു വേണ്ടി കോടതിയിൽ ഹാജരാകാൻ ഒരു കോടി രൂപ ഫീസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണു മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യയായ നളിനിക്കെതിരെ കേസ് എടുത്തത്.

അതേസമയം, പി.ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ട എയർസെൽ മാക്സിസ് അഴിമതിക്കേസിൽ വാദം തുടങ്ങുന്നത് ഫെബ്രുവരി 1 വരെ നീട്ടി ഡൽഹി പട്യാല കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവർക്കും അനുവദിച്ച ഇടക്കാല ജാമ്യവും ഫെബ്രുവരി 1 വരെ നീട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.