കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി പ്രധാനമന്ത്രിയെ കാണും

narendra-modi-1
SHARE

പത്തനംതിട്ട∙ ശബരിമല വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു ശബരിമല കർമ്മ സമിതിയുടെ നേതാക്കൾ കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കു നേരിട്ടു നിവേദനം നൽകും. ഭക്തർക്കെതിരെ കേസെടുത്ത് ഉപദ്രവിക്കുന്ന കാര്യവും വ്യക്തമാക്കുന്നതായിരിക്കും നിവേദനം. ഇന്നു കർമ്മ സമിതി നേതാക്കൾ ഡിജിപിയെ നേരിട്ടു കണ്ടു പ്രതിഷേധം അറിയിക്കുന്നതിനുമാണു തീരുമാനം. കർമ്മ സമിതി പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാണ് ആരോപണം.

18ന് തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് വളയലും സെക്രട്ടേറിയറ്റ് മാർച്ചും മാറ്റിവച്ചു. പകരം 20ന് അഞ്ചു ലക്ഷം പേരെ പങ്കെടുപ്പിച്ചു തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തിൽ മഹാസമ്മേളനം നടക്കും. ഇന്ത്യയിലെ പ്രധാന മഠങ്ങളിൽനിന്ന് സന്ന്യാസിശ്രേഷ്ഠൻമാരെയാണു പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA