ആലോക് വര്‍മ സര്‍വീസില്‍നിന്നു രാജിവച്ചു; മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം

Alok-Verma
SHARE

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് കേന്ദ്രം നീക്കിയതിനുപിന്നാലെ ആലോക് വർമ സർവീസിൽനിന്ന് രാജിവച്ചു. സിബിഐയിൽനിന്ന് മാറ്റിയ ആലോകിനെ ഫയർ സർവീസസ് ഡയറക്ടർ ജനറലായി നിയമിച്ചിരുന്നു. തൽസ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയാണു രാജി. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചിരിക്കയാണ്. എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്നും വർമ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്. മൂന്നംഗ സമിതിയിൽ, പ്രധാനമന്ത്രിയുടെ നിലപാടിനെ സുപ്രീം കോടതിയിലെ ജസ്റ്റിസ് എ.കെ. സിക്രി അനുകൂലിച്ചു, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എതിർത്തു. സുപ്രീം കോടതിവിധി പ്രകാരം ഉപാധികളോടെ ഡയറക്ടർ പദവിയിൽ ബുധനാഴ്ച തിരികെ പ്രവേശിച്ചതിന്റെ പിറ്റേന്നാണു നടപടി.

ഫാൽ യുദ്ധവിമാന ഇടപാട്, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയുള്ള പരാതി തുടങ്ങിയവയിൽ തുടർനടപടിക്ക് തീരുമാനിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു. അതിനിടെയാണ്, ആലോക് വർമയ്ക്കെതിരെയുള്ള പരാതിയിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഉന്നതാധികാര സമിതി തീരുമാനമെടുത്തത്. വർമയെ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കി കഴിഞ്ഞ ഒക്ടോബർ 23ന് കേന്ദ്ര വിജിലൻസ് കമ്മിഷനും പ്രധാനമന്ത്രിക്കു കീഴിലുള്ള പഴ്സനേൽ വകുപ്പും ഇറക്കിയ ഉത്തരവുകൾ സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഡയറക്ടറെ മാറ്റിയതിലല്ല, മാറ്റിയ രീതിയിൽ മാത്രമാണ് കോടതി പിഴവു കണ്ടെത്തിയത്.

അതേസമയം, സിബിെഎ താൽക്കാലക ഡയറക്റായി എം. നാഗേശ്വരറാവു സ്ഥാനമേറ്റു. 48 മണിക്കൂർ ഡയറക്ടർ സ്ഥാനത്തിരിക്കേ ആലോക് വർമ്മ നടത്തിയ സ്ഥലം മാറ്റ, സ്ഥാന മാറ്റ ഉത്തരവുകൾ റദ്ദാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA