കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് മരണം

Bus-car-accident-1
SHARE

കൊല്ലം∙ കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അ‍ഞ്ച് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു. കാറിലുണ്ടായിരുന്നവർ ആണ് മരിച്ചത്. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), മകൾ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27), മകന്‍ അഭിനജ് (8), മകൾ ഹർഷ (മൂന്നര), കാര്‍ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ആല കോണത്തേത്ത്‌ വീട്ടില്‍ അരുണ്‍(21) എന്നിവരാണു മരിച്ചത്.

Bus-car-accident-2
അപകടത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസും കാറും

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. ആറു പേരാണു കാറിലുണ്ടായിരുന്നത്. കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. എതിർദിശയിലായിരുന്നു കാർ വന്നിരുന്നത്. ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA