പാരിസിലെ ബേക്കറിയിൽ സ്ഫോടനം; രണ്ടു മരണം, നിരവധി പേർക്ക് പരുക്ക്

paris-bakery-blast
SHARE

പാരിസ്∙ സെൻട്രൽ പാരിസിലെ ബേക്കറിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടും അഗ്നിരക്ഷാ സേനാംഗങ്ങളാണ്. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരക്കേറിയ വ്യാപാരകേന്ദ്രത്തിൽ ഏതോ കടയിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

paris-bakery-blast1
സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന. ചിത്രം: എഎഫ്പി

അപകടത്തെ തുടർന്നു നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. സ്ഥലത്ത് അഗ്നിരക്ഷാ സേനയും മെഡിക്കൽ സംഘവും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA