ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; രണ്ടു മരണം

kollam-map
SHARE

കൊല്ലം ∙ ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാക്കൾ മരിച്ചു. വെളിനല്ലൂർ വായനശാല ജംക്‌ഷനിൽ ഹയറുന്നിസയുടെ മകൻ അൽ അമീൻ (22), ഇടയ്ക്കിടം ഏഴാംകുറ്റി കോളനിയിൽ തുളസിയുടെ മകൻ ശ്രീക്കുട്ടൻ (19) എന്നിവരാണു മരിച്ചത്. മരുതമൺപള്ളിക്കു സമീപം വെള്ളി രാത്രി 11.30നായിരുന്നു അപകടമെന്നു പൂയപ്പള്ളി പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ ബൈക്കിൽനിന്നു തെറിച്ചു സമീപത്തെ വയൽ വരമ്പിലേക്കു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇരുവരും. അതിരാവിലെ വയലിൽ വെള്ളം കോരാനായി വന്ന ആളാണു രണ്ടുപേരെയും കണ്ടത്. തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA