മദ്യപിച്ച് ബഹളം; ചോദ്യം ചെയ്ത യുവാവ് കൊല്ലപ്പെട്ടു

kollam-map
SHARE

കൊല്ലം∙ മദ്യപിച്ചു ബഹളം വച്ചതു ചോദ്യം ചെയ്ത യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. ചാത്തന്നൂർ മരക്കുളത്ത് ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. ചരുവിള പുത്തൻവീട് ശ്യാം (21) ആണു മരിച്ചത്. വീടിനു സമീപത്തു ചിലർ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘമെത്തി വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നു ചാത്തന്നൂർ പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA