sections
MORE

വിഡിയോ കാട്ടി ബ്ലാക്മെയിൽ; ബന്ധുവും സുഹൃത്തുക്കളും ചേർന്നു നാലു വർഷം പീഡിപ്പിച്ചെന്ന് പതിനാറുകാരി

Representational image
SHARE

ഹൈദരാബാദ്∙ ബന്ധുവും സുഹൃത്തുക്കളും ചേർന്നു പതിനാറുകാരിയെ നാലുവർഷം തുടർച്ചയായി പീഡിപ്പിച്ചു. ദൃശ്യങ്ങൾ കാട്ടി ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡിപ്പിച്ചതെന്നും പെൺകുട്ടി പൊലീസിനോടു പറ​ഞ്ഞു. ബന്ധുവിന്റെ പെരുമാറ്റത്തിൽ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ലെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബന്ധുവാണ് വീടിന്റെ മുകൾനിലയിൽവച്ച് ആദ്യം പീഡിപ്പിച്ചത്. മയക്കുമരുന്നു കലക്കിയ വെള്ളം കുടിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. പിന്നീട് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ വച്ച് ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു.

വിഡിയോ സുഹൃത്തുക്കളെ കാണിച്ചതിനെത്തുടർന്ന് അവരും പെൺകുട്ടിയെ പീഡിപ്പിച്ചു. ആരോപണവിധേയരായവരിൽ ഒരാളെ പൊലീസ് സാക്ഷിയാക്കി മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപേരെക്കൂടാതെ, എട്ടുപേർ കൂടി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA