എംപിയും എംഎല്‍എയും മേയറും പുറത്ത്; പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധം

pm-padmanabha-temple
SHARE

തിരുവനന്തപുരം∙ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം. സ്ഥലം എംപി, എംഎൽഎ, മേയർ എന്നിവർ‌ക്കു പരിപാടിയിൽ ഇടം നൽകാതിരുന്നതാണു പ്രതിഷേധത്തിലേക്കു നയിച്ചത്. ശശി തരൂർ എംപി, വി.എസ്. ശിവകുമാർ എംഎൽഎ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈതൃക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയാണു പുതിയ വിവാദമുണ്ടായത്. ബിജെപിയുടെ ജില്ലാ നേതാക്കളെയടക്കം പരിപാടിയിൽ പങ്കെടുപ്പിച്ചിരുന്നു. ക്ഷേത്രത്തിൽ സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

അതേസമയം കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തിരുവനന്തപുരത്തു വ്യോമസേന ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രി വിമാനമിറങ്ങിയത്. പിന്നീട് ഹെലികോപ്റ്ററിൽ കൊല്ലത്തെത്തിയ പ്രധാനമന്ത്രി അവിടത്തെ പരിപാടികൾ പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA