ഒന്നുറങ്ങിയാൽ, കണ്ണൊന്നു മാറിയാൽ മകൻ മരിക്കും; കണ്ണീരോടെ മാതാപിതാക്കൾ

hypoventilation-syndrome
SHARE

ന്യൂഡൽഹി∙ ഉറക്കം ജീവൻ തന്നെ എടുക്കുന്ന അപൂര്‍വരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊന്നുണ്ട്. ഒന്നുറങ്ങിയാൽ, കണ്ണൊന്നു തെറ്റിയാൽ ആറു മാസമായ മകന്‍ മരിക്കുമെന്ന ഭീതിയിൽ ഉറക്കമില്ലാതെ കാവലിരിക്കുകയാണ് ഡൽഹിയിലെ ഈ മാതാപിതാക്കൾ. ഡൽഹി കർവാൾ നഗറിൽ നിന്നുള്ള ദമ്പതികളുടെ മകൻ യാഥാർത്ഥ് ദത്തിനെയാണ് അപൂർവരോഗം ബാധിച്ചിരിക്കുന്നത്.

ലോകത്താകെ ഇത്തരത്തിലുള്ള 1000 കേസുകൾ മത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ഹൈപ്പോവെന്റിലേഷൻ സിംപ്റ്റം' എന്ന പേരിലാണു രോഗം അറിയപ്പെടുന്നത്. സാധാരണയിലേതിനേക്കാൾ കൂടുതൽ ശ്വാസമെടുക്കുമ്പോള്‍ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവു കൂടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഇതുമൂലം ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇതു മരണത്തിലേക്കും നയിച്ചേക്കാം.

പിഞ്ചോമനയ്ക്കു വേണ്ടി തങ്ങൾ ഉറങ്ങാതെ കാവലിരിക്കുകയാണെന്നു കുട്ടിയുടെ അമ്മ മീനാക്ഷി പറയുന്നു. നല്ല ഉറക്കത്തിലേക്കു വഴുതിവീഴുന്നുവെന്നു തോന്നിയാൽ മകനെ ഇവർ തട്ടിയുണര്‍ത്തും. ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ. 20 വർഷത്തെ സേവനത്തിനിടയിൽ ഇത്തരത്തിലുള്ള 2 കേസുകൾ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്ന് യാഥാർത്ഥിനെ ചികിത്സിക്കുന്ന ഡോക്ടർ ഗംഗ റാം പറയുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ ഡയഫ്രം പേസിങ്ങ് സിസ്റ്റം സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നത്. ഇതു ജീവിച്ചിരിക്കുന്നിടത്തോളം കാലം തുടരേണ്ടിവരും. എന്നാല്‍ ഈ ചികിത്സ ഇന്ത്യയിൽ നിലവിലില്ല. അമേരിക്കയില്‍ പോയി ചികിത്സിക്കാനാണ് ‍ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. അതിന് ചെലവേറുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA