സുരക്ഷ ഉറപ്പാക്കി ഖനനം തുടരും; നിര്‍ത്തണമെന്ന് സമരക്കാര്‍ പറഞ്ഞില്ല: ഇ.പി. ജയരാജൻ

ep-jayarajan-1
SHARE

തിരുവനന്തപുരം∙ ഖനനം നിര്‍ത്തണമെന്ന് ആലപ്പാട്ടെ സമരക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. അവര്‍ക്കു ചില ബുദ്ധിമുട്ടുകളുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഖനനം തുടരും. ജനതാല്‍പര്യവും സംസ്ഥാന താല്‍പര്യവും തൊഴിലാളിതാല്‍പര്യവും സംരക്ഷിക്കും. സമരം ചെയ്യുന്നവരെ പ്രത്യേകം ക്ഷണിച്ചു വൈകിട്ട് അഞ്ചിന് ചര്‍ച്ചനടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരെ സര്‍ക്കാര്‍ ഒൗദ്യേഗികമായ ക്ഷണിച്ചു. തഹസി‍ല്‍ദാര്‍ നേരിട്ടെത്തിയാണു സമരസമിതിക്കു കത്ത് കൈമാറിയത്. ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ആലപ്പാട്ട് സമരസമിതി നിലപാടെടുത്തിരുന്നു. സമരസമിതിയുടെ പ്രതികരണം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA