സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു

s-balakrishnan-music
SHARE

ചെന്നൈ∙ സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ ചെന്നൈയിൽ അന്തരിച്ചു. ഇന്നു രാവിലെ 11ന് നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ.

ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA