ആശയാവിഷ്കാര ജാലകം തുറന്ന് യുവ മാസ്റ്റർമൈൻഡ് ശനിയാഴ്ച കൊച്ചിയിൽ

yuva-mastermind-2019
SHARE

കൊച്ചി∙ കേരളത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും കൗതുക കലവറ തുറക്കുകയായി. മലയാള മനോരമ സംഘടിപ്പിക്കുന്ന യുവ മാസ്റ്റർമൈൻഡിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച തുടക്കം.

നിത്യജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി വിദ്യാർഥികളും മുതിർന്നവരും വികസിപ്പിച്ച ശാസ്ത്ര-സാങ്കേതിക പ്രോജക്ടുകളാണ് മാസ്റ്റർമൈൻഡിൽ പ്രദർശിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്നു വിദഗ്ധ സമിതി തിരഞ്ഞെടുത്ത 60 പ്രോജക്ടുകൾ മാത്രമാണ് മാസ്റ്റർമൈൻഡിൽ ഇടം പിടിച്ചത്. ഈ ടീമുകളുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ഒൻപതിന് എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ല മാസ്റ്റർമൈൻഡ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കു ശനിയാഴ്ച രാവിലെ 9.30 മുതൽ ആറു വരെ പ്രദർശനം സൗജന്യമായി കാണാം. ഞായറാഴ്ച രാവിലെ 10.30 നു ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. മാസ്റ്റർമൈൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും. 

മൂന്നു വിഭാഗങ്ങളിലുമായി ഏഴു ലക്ഷം രൂപയാണു സമ്മാനങ്ങളാണു നൽകുന്നത്.  പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള ധനസഹായമായി 3 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്കു നൽകിയിരുന്നു. പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് പ്രായോജകരായ മാസ്റ്റർമൈൻഡിനു സാങ്കേതിക സഹകരണം നൽകുന്നതു കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ആണ്. 

ശനിയാഴ്ച പ്രദർശനം സൗജന്യമായി കാണാൻ ആഗ്രഹിക്കുന്ന സ്കൂൾ, കോളജ്, സ്ഥാപന ടീമുകൾക്ക് സന്ദർശന സമയം മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ- 0484 4447417, 4447411(രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയ്‌ക്ക്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA