പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

haleema-hyder-train-hit-death-mayyanad
SHARE

കൊല്ലം ∙ മയ്യനാട് റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദർ (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 7.05 നാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ ട്രെയിനിലേക്കു കയറാൻ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹൈദരലി ഫസീല ദമ്പതികളുടെ മകളാണ്. പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA