യുവതീപട്ടിക വിവാദം അപ്രസക്തം; വിശ്വാസികളിൽ ഭൂരിപക്ഷം കമ്യൂണിസ്റ്റുകൾ: കോടിയേരി

Kodiyeri-Balkrishnan
SHARE

കൊല്ലം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിലെ പിശകിനെ സംബന്ധിച്ച വിവാദം അപ്രസക്തമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓൺലൈൻ റജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കിയതതെന്നു കോടിയേരി വിശദീകരിച്ചു.

വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിക്കൊണ്ടാണു കേരളത്തിൽ എല്ലാക്കാലത്തും ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടുള്ളത്. ഇഎംഎസ് ഭരിച്ചകാലം മുതൽ വിശ്വാസിക്കും അവരുടെ വിശ്വാസത്തിനും ഒരു പോറലും ഏറ്റിട്ടില്ല. പശ്ചിബംഗാളിൽ 34 വർഷവും ത്രിപുരയിൽ 35 വർഷവും ഭരിച്ചപ്പോഴും വിശ്വാസികളുടെ വിശ്വാസത്തിനു പോറലേൽപ്പിക്കുന്ന ഒരു പ്രവർത്തനവും കമ്യൂണിസ്റ്റുകാരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വിശ്വാസിയുടേയും അവിശ്വാസിയുടേയും സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടാണ് എല്ലാക്കാലത്തും കമ്യൂണിസ്റ്റുകാർ ഭരിച്ചിട്ടുള്ളത്.

കേരളത്തിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസികളിൽ മഹാ ഭൂരിപക്ഷം കമ്യൂണിസ്റ്റുകളും.. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരു പറഞ്ഞു ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താമെന്നു കരുതേണ്ട. ക്ഷേത്രത്തിൽ പോകേണ്ടവർക്കു ക്ഷേത്രത്തിൽ പോകാം. പള്ളിയിൽ പോകേണ്ടവർക്കു പള്ളിയിൽ പോകാം. സുപ്രീംകോടതി വിധി  ശബരിമലയിലെ വിശ്വാസത്തിന്റെ പ്രശ്നമാക്കി മാറ്റാനാണു കോൺഗ്രസും ബിജെപിയും ശ്രമിച്ചത്.

ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനത്തിനു സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയുമായി സഹകരിക്കുകയാണു സമരക്കാർ ചെയ്യേണ്ടത്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാം. പൊതുമേഖലാ സ്ഥാപനത്തിന്റെ തകർച്ചയിലേക്കു നീങ്ങുന്ന കാര്യങ്ങൾ ചെയ്യാനാകില്ല. സീ വാഷിങ് താൽകാലികമായി നിർത്തിവച്ചിട്ടുണ്ട്.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു വിഎസ് കാര്യങ്ങൾ മനസ്സിലാക്കിയാൽ പ്രശ്നം തീരും. ബിജെപിയുമായി ആർഎസ്പി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അവർ തമ്മിലുള്ള അന്തർനാടകമാണതെന്നും കോടിയേരി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA