നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ മരിച്ചു; മൂന്നു പേർ ആശുപത്രിയിൽ

paddy-field
SHARE

തിരുവല്ല∙ പെരിങ്ങര ആലംതുരുത്തി പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ മരിച്ചു. കഴപ്പിൽ കോളനി സനൽകുമാർ (42), മാങ്കളത്തിൽ മത്തായി ഈശോ (68) എന്നിവരാണു മരിച്ചത്. മൂന്നു പേർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവർ പാടത്ത് മരുന്നു തളിച്ചത്. അസ്വസ്ഥതകളെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA