ശബരിമല സമരം അവസാനിപ്പിച്ച് ബിജെപി; പങ്കെടുക്കാതെ വി.മുരളീധരനും കെ.സുരേന്ദ്രനും

k-surendran-v-muraleedharan-ps-sreedharan-pillai
SHARE

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചതിലും പാർട്ടിയിൽ ഭിന്നസ്വരം. വി.മുരളീധരൻ എംപിയും ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും പരിപാടിയിൽ പങ്കെടുക്കാതിരുന്നതു ചർച്ചയായി. മറ്റു പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്.

സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തിലേക്കു ശബരിമല സമരം കേന്ദ്രീകരിച്ചതും സമരത്തിനോടു പാര്‍ട്ടിയിലെ മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനു തിരിച്ചടിയായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ അറസ്റ്റിലായതും ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത മൃദുസമീപനത്തിലും മുരളീധര പക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു.

ശബരിമല വിഷയം ഉയർത്തിപ്പിടിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്കു നേതാക്കൾക്കിടയിലെ പടലപിണക്കം പ്രതിസന്ധിയാണ്. അതിനിടെ, ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയേറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ശബരിമല നടയടച്ച സാഹചര്യത്തിലാണ് 49 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചത്. സമരം തുടരുമെന്നും ശബരിമല നട തുറക്കുന്ന ദിവസമായ കുഭം ഒന്നിനു ഉപവാസ സമരം നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമല നടയടച്ച സാഹചര്യത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ അപ്രസക്തമായിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്. സന്നിധാനത്തെ നിരോധനാ‍ജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം സർക്കാര്‍ അംഗീകരിക്കാത്തതും യുവതീപ്രവേശം നടന്നതും കണക്കിലെടുത്തു സമരം പൂര്‍ണവിജയമല്ലെന്നു പി.എസ്.ശ്രീധരന്‍ പിള്ള തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പി.കെ.കൃഷ്ണദാസിനു ഗാന്ധിയൻ പി.ഗോപിനാഥൻ നായർ നാരങ്ങാനീരു നൽകിയാണ് നിരാഹാരം അവസാനിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA