ശുദ്ധിക്രിയയിൽ വിശദീകരണം: തന്ത്രിക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു

kandaru-rajeevaru-1
SHARE

തിരുവനന്തപുരം∙ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നു ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠര് രാജീവരിനു വിശദീകരണത്തിനു കൂടുതല്‍ സമയം അനുവദിച്ചു. രണ്ടാഴ്ച കൂടിയാണു സര്‍ക്കാര്‍ സമയം അനുവദിച്ചത്. വിശദീകരണം നൽകുന്നതിനായി കൂടതൽ സമയം വേണമെന്ന് തന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇതു ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ഇന്നായിരുന്നു വിശദീകരണം നല്‍കാനുളള അവസാന ദിവസം.

അതേസമയം, ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ശുദ്ധിക്രിയകൾ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്നു ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കറാണു ഹർജി നൽകിയിരിക്കുന്നത്.

തന്ത്രിക്ക് നോട്ടിസ് നൽകിയതു ഹർജിക്കാരനടക്കമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതാണ്. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA