സിബിഐ താൽക്കാലിക ഡയറക്ടറുടെ നിയമനം: ഹർജി പരിഗണിക്കുന്നതിൽ നിന്നു ചീഫ് ജസ്റ്റിസ് പിന്മാറി

Justice-Ranjan-Gogoi
SHARE

ന്യൂഡൽഹി∙ സിബിഐ താൽക്കാലിക ഡയറക്ടർ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പിന്മാറി. നിയമനത്തിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. പുതിയ ഡയറക്ടറെ തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉള്ള ഉന്നതാധികാര സമിതി ചേരാനിരിക്കെയാണ് പിന്മാറ്റം.

സിബിഐ ഡയറക്ടർ ആലോക് വർമ നീക്കിയതിനെ തുടർന്നാണ് എം. നാഗേശ്വര റാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചത്. ഇതിനെതിരെ എൻജിഒയുടെ ഹർജി പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയിൽ സമർപ്പിച്ചത്. താൽക്കാലിക ഡയറക്ടറെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA