ജലീല്‍ സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; തെളിവു പുറത്തുവിടും: പി.കെ. ഫിറോസ്‌

PK-Firoz
SHARE

കോഴിക്കോട് ∙ മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങൾ പുറത്തുവിടുമെന്നു ബ്ലാക്ക്‌മെയിൽ ചെയ്താണു ബന്ധുനിയമന വിവാദത്തിൽ കുരുക്കിലായ കെ.ടി.ജലീൽ, സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്തു നിർത്തുന്നതെന്നു യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കിട്ടിയാലുടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിബന്ധുവായ കെ.ടി.അദീബിനെ സർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നു ഫിറോസ് പറഞ്ഞു. കഴിഞ്ഞ നവംബർ 3നു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. 23നു ഡയറക്ടർ പരാതി സർക്കാരിനു കൈമാറി. എന്നാൽ 2 മാസമായിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോടതിയിൽ പോകുമെന്നു ഭയമുള്ളതുകൊണ്ട് മനഃപൂർവം കാലതാമസം വരുത്തുകയാണ്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയംകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA