ശബരിമല നടവരവില്‍ നൂറുകോടിയോളം കുറവ്: സര്‍ക്കാര്‍ സഹായിക്കുമെന്ന് പത്മകുമാര്‍

a-padmakumar-sabarimala
SHARE

ശബരിമല നടവരവില്‍ നൂറുകോടിയോളം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡ്. ദൈനംദിന പ്രവര്‍ത്തനങ്ങളടക്കം മുടങ്ങിയേക്കും. എന്നാല്‍  വരുന്ന ബജറ്റില്‍ ബോര്‍ഡിനു കൂടുതല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന്‌  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു. 

മണ്ഡല–മകരവിളക്കു കാലം പിന്നിട്ടപ്പോള്‍ നടവരുമാനത്തില്‍ 98 കോടിയുടെ കുറവുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. കടകളുടെ ലേലത്തിലുള്‍പ്പെടെയുള്ള നഷ്ടം കണക്കാക്കുമ്പോള്‍ നഷ്ടം നൂറു കോടിയും പിന്നിടും. 

ഇതോടെ ശബരിമല വരുമാനത്തെ ആശ്രയിച്ചുള്ള ബോര്‍ഡിലെ ശമ്പളം, പെന്‍ഷന്‍, മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പ്രശ്നങ്ങളുണ്ടാകും. ഇതോടെയാണ് സര്‍ക്കാരില്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത്. ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പാക്കേജില്ലെങ്കില്‍  മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA