ഓഹരി വിപണികളിൽ നെഗറ്റീവ് ചായ്‍വ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

stock-market
SHARE

കൊച്ചി∙ ഓഹരി വിപണികള്‍ ചൊവ്വാഴ്ച രാവിലെ മുതൽ നെഗറ്റീവ് ചായ്‍വ് പ്രകടമാക്കുന്നു. ഏഷ്യൻ വിപണികളിലെല്ലാം ഇതേ പ്രവണതയാണുള്ളത്. തിങ്കളാഴ്ച 10961ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10949.80ലാണ് ഓപ്പൺ ചെയ്തത്. ഇതിനിടെ ഒരുവേള 10888.75 വരെ സൂചിക ഇടിവു രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 36578.96ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് 36649.96ൽ വ്യാപാരം ആരംഭിച്ചു.

36355.76 വരെ ഇടിവു പ്രകടമാക്കിയ സെൻസെക്സ് കാര്യമായ നേട്ടം കൈവരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിക്ഷേപകർ പ്രതീക്ഷിച്ചെങ്കിലും നിഫ്റ്റിക്ക് ഇതുവരെ 11000 എന്ന ലവൽ മറികടക്കാൻ സാധിക്കുന്നില്ല. 200 ദിവസത്തെ മൂവിങ് ആവറേജ് സപ്പോർട്ട് ലവലിലായ 11830ൽ നിഫ്റ്റി സൂചിക എത്തുന്നതാണ് വിപണി നോക്കുന്നതെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

വിപണിയിൽ ഇന്നു ശ്രദ്ധിക്കാൻ:

∙ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫിന്റെ വിലയിരുത്തലുണ്ടായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഐഎംഎഫ് ഇതേ സാഹചര്യം വിശദീകരിക്കുന്നത്.
∙ ഇന്നലെ ചൈനയുടെ ജിഡിപി ഡാറ്റ കഴിഞ്ഞ 28 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. ആഗോള തലത്തിൽ സമ്പദ് വ്യവസ്ഥയിൽ ഈ വർഷം പുരോഗതിയുണ്ടാവില്ല എന്ന റിപ്പോർട്ടുകളാണ് രാജ്യാന്തര നിക്ഷേപകരെ പിന്നോട്ടു വലിക്കുന്നത്.
∙ ഇന്ന് ഇന്ത്യൻ വിപണിയിലെ എല്ലാ സെക്ടറുകളും വിൽപന സമ്മർദം നേരിടുകയാണ്. ഫാർമ സെക്ടറിൽ മാത്രം സൺ ഫാർമയുടെ മുന്നേറ്റത്തെ തുടർന്ന് നേരിയ പുരോഗതിയുണ്ട്. ഓട്ടോ മൊബൈൽ, ബാങ്ക്സ്, എനർജി, ഐടി, മെറ്റൽ സെക്ടറുകളിലെല്ലാം വിൽപന സമ്മർദം തുടരുകയാണ്.
∙ മുൻനിര കമ്പനികളിൽ സൺഫാർമ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികൾ മാത്രമാണ് മികച്ച മുന്നേറ്റം നടത്തുന്നത്.
∙ ഈ ദിവസങ്ങളിൽ പുറത്തു വന്നുകൊണ്ടിരിക്കുന്ന കമ്പനികളുടെ മൂന്നാം പാദ ത്രൈമാസ റിപ്പോർട്ടുകളാണ് വിപണിയെ സ്വാധീനിക്കുന്നത്.
∙ ഇന്നു മുൻനിര കമ്പനികളിൽ ഏഷ്യൻ പെയിന്റ്സിന്റെ ഫലം വരാനിരിക്കുകയാണ്. ഈ കമ്പനി മൊത്തം വിൽപനയിലും ലാഭത്തിലും 10 ശതമാനത്തിൽ അധികം കൂടുതൽ വളർച്ചാ നിരക്ക് കാണിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
∙ ടിവിഎസ് മോട്ടോഴ്സ്, ഹാവൽസ്, ഒബ്രോയി റിയാലിറ്റി തുടങ്ങിയ മധ്യനിര കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ ഇന്നു വരാനിരിക്കുന്നു.
∙ ഐഎംഎഫിന്റെ ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചനം 2019–2020ൽ 7.5 ആയി ഉയർത്തിയിട്ടുണ്ട്.
∙ 2020–2021 വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.7ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA