ഉമ്മൻ ചാണ്ടി മല്‍സരിക്കണമെന്ന് ആഗ്രഹം; ഏത് സീറ്റും നൽകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally-Ramachandran-3
SHARE

തിരുവനന്തുപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ആരാണെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലമായാലും അദ്ദേഹത്തിന് കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഇടുക്കിയിൽ മൽസരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും പ്രതികരിച്ചു. ഇടുക്കി സീറ്റോ, ചാലക്കുടി സീറ്റോ പാർട്ടിക്കായി യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ മകൻ തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.

അതേസമയം ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തിൽ‌ ചർച്ചയായിട്ടില്ലെന്നു മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ ലീഗ് ഇടപെടാറില്ല. അഭിപ്രായം ചോദിച്ചാൽ മുന്നണിയിൽ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA