ഓഹരി വിപണികൾ സമ്മിശ്ര നിലയിൽ; ക്രൂഡിന് വിലവർധന

stock-market-bse-nse-1
SHARE

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നു വ്യാപാരം ആരംഭിച്ചിട്ടു മണിക്കൂറുകൾ പിന്നിടുമ്പോൾ ചെറിയ നിലയിലാണു സൂചികയിൽ മാറ്റങ്ങൾ പ്രകടമാകുന്നത്. ഇന്നലെ 10922.75ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നു നേരിയ വർധന മാത്രം പ്രകടമാക്കി 10931.05ലാണു വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഒരുവേള 10942.55 എന്ന നിലയിലേയ്ക്ക് ഉയർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും ഇടിവു പ്രവണത നേരിടുന്നതാണു ദൃശ്യമാകുന്നത്. സെൻസെക്സാകട്ടെ ഇന്നലെ 36444.64ലാണു വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 10494.54ൽ വ്യാപാരം ആരംഭിച്ചെങ്കിലും ഒരുവേള 36363.61 വരെ ഇടിവു രേഖപ്പെടുത്തി. നിഫ്റ്റി ഇന്നു മുകളിലേക്ക് 10944ലും 10980ലും റെസിസ്റ്റൻസ് നേരിടാൻ സാധ്യതയുണ്ടെന്ന‌ു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

നിഫ്റ്റിക്ക് ഇന്നു താഴേക്ക് 10900 എന്ന സപ്പോർട്ട് ലവൽ ലഭിച്ചേക്കും. അതിനു താഴേക്കു വന്നാൽ 10860 ആയിരിക്കും ഇന്നത്തെ സപ്പോർട്ട് ലവലെന്ന് അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. നിഫ്റ്റിക്ക് 10980നു മുകളിൽ ഒരു ക്ലോസിങ് ലഭിച്ചാൽ പോസിറ്റീവ് പ്രവണതയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം 10850നും 10980നും ഇടയിൽ കയറിയും ഇറങ്ങിയുമുള്ള പ്രവണതയിലായിരിക്കും നിഫ്റ്റി എന്നും അദ്ദേഹം വിലയിരുത്തുന്നു.

∙ ഇന്നലെ യുഎസ്, യൂറോപ്പ് വിപണികൾ നെഗറ്റീവായി ക്ലോസ് ചെയ്തതിന്റെ ചുവടു പിടിച്ച് ഏഷ്യൻ വിപണികളും മെച്ചപ്പെട്ട നിലയിലല്ല. സമ്മിശ്ര പ്രതികരണമാണ് ഏഷ്യൻ വിപണികളിൽ പ്രകടമാകുന്നത്.
∙ യുഎസും ചൈനയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ച വേണ്ടെന്നു വച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീട് യുഎസ് ഗവൺമെന്റ് ഇതു നിഷേധിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുമെന്നും നിർണായക തീരുമാനം ഉണ്ടായേക്കും എന്നും റിപ്പോർട്ടുണ്ട്.

∙ യുഎസിൽ ഗവൺമെന്റ് ഓഫിസുകൾ അടച്ചിട്ടിരിക്കുന്നതു തുടരുമ്പോൾ ഇതു ചർച്ച ചെയ്യുന്നതിനായി യുഎസ് സെനറ്റിന്റെ യോഗം നടക്കുന്നു എന്നുള്ള വാർത്തയുണ്ട്.
∙ ബാങ്ക് ഓഫ് ജപ്പാൻ പോളിസി യോഗത്തിൽ പലിശ നിലക്കിൽ മാറ്റം വരുത്തിയിട്ടില്ല.
∙ ജപ്പാനിലെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഉടനൊന്നും പിൻവലിക്കില്ല എന്ന സൂചനയുണ്ട്.
∙ രാജ്യാന്തര വിപണിയിൽ വളരെ ചെറിയ നിലയിലാണ് വ്യാപാരം നടക്കുന്നത്

∙ ഇന്ത്യൻ വിപണി ഇന്നും മൂന്നാം പാദ പ്രവർത്തന റിപ്പോർട്ടുകളിലേക്കാണ് ഉറ്റു നോക്കുന്നത്. ഇന്നു മുൻനിരയിൽ പെട്ട ഐടിസിയുടെയും ഭാരതി ഇൻഫ്രാ ടെല്ലിന്റെയും പിഡിലേൈറ്റ് ഇൻഡസ്ട്രിയുടെയും ഫലം പുറത്തു വരുന്നുണ്ട്.
∙ ഇന്ത്യൻ വിപണിയിൽ ഇന്നു മിക്ക സെക്ടറുകളിലും ഒരു സമ്മിശ്ര പ്രതികരണമാണുള്ളത്.
∙ ഫാർമ, എഫ്എംസിജി ഓഹരികളിൽ നേരിയ മുന്നേറ്റമുണ്ട്.

∙ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിയ രീതിയിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 71.44ൽ ക്ലോസ് ചെയ്ത ഡോളർ 71.22നാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
∙ ക്രൂഡ് ഓയിലിന് ഇന്നു വില വർധനവാണു പ്രകടമാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA