ബിഡിജെഎസിന് നാലു സീറ്റെന്ന ധാരണ; സുരേന്ദ്രനും സെന്‍കുമാറും മല്‍സരിച്ചേക്കും

thushar-vellappally
SHARE

തൃശൂർ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാലു സീറ്റു ബിഡിജെഎസ്സിനെന്നു ബിജെപി കോർകമ്മറ്റി യോഗത്തിൽ ധാരണയായെന്നു സൂചന. കൊല്ലമടക്കമുള്ള സീറ്റുകളാണിത്. എട്ടു സീറ്റാണു ബിജെഡിഎസ് ചോദിച്ചിരുന്നത്. സീറ്റുകള്‍ ഏതെന്ന് എൻഡിഎ ചർച്ച ചെയ്യും.

ബിഡിജെഎസിന്റെ സീറ്റിൽ ധാരണയായതിനു ശേഷം മാത്രമെ ബിജെപിയുടെ മറ്റു സീറ്റുകളിൽ തീരുമാനമാകൂ. സുരേഷ്ഗോപി, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, ടി.പി.സെൻകുമാർ എന്നിവർ ബിജെപി സ്ഥാനാർഥികളായേക്കും. സംസ്ഥാന പ്രസിഡന്റ്പി.എസ്. ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല.

ബിജെപി ജയസാധ്യത കൽപ്പിക്കുന്ന ചില സീറ്റുകളിൽ മൽസരിക്കാൻ ബിഡിജെഎസിനു മോഹമുണ്ട്. പക്ഷേ, ആ സീറ്റുകൾ കൊടുക്കാൻ പാർട്ടി നേതാക്കൾക്കു മനസുമില്ല. അതേസമയം ശബരിമല കർമസമിതിയിലെ ചില നേതാക്കളും മൽസരിക്കാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ശബരിമല വിഷയം എങ്ങനെ വോട്ടാക്കി ഉറപ്പിക്കാമെന്ന ചർച്ചയും നടക്കും. ബിജെപി. മോദിയുടെ കേരള സന്ദർശനത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

ശബരിമല നട മാസപ്പൂജയ്ക്കു തുറക്കുമ്പോൾ ആചാര ലംഘനത്തിനു ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമല നിരാഹാരം വേണ്ടത്ര വിജയിച്ചില്ലെന്നു വി.മുരളീധരന്‍ വിഭാഗം വിമര്‍ശിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA