രാഹുല്‍ ഞങ്ങളുടെ ഭൂമി തട്ടിയെടുത്തു, ഇറ്റലിക്കു മടങ്ങൂ: അമേഠിയില്‍ കര്‍ഷക പ്രതിഷേധം

Rahul-Gandhi
SHARE

അമേഠി∙ ലോക്‌സഭാ തിരിഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത കര്‍ഷക പ്രതിഷേധം. രാഹുല്‍ ഇറ്റലിയിലേക്കു മടങ്ങണമെന്നും അമേഠിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി നല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക് ജോലി നല്‍കണമെന്നും അമേഠി ജില്ലയിലെ ഗൗരീഗഞ്ജില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ ആവശ്യപ്പെട്ടു. രാഹുല്‍ തങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്നും അവര്‍ പറഞ്ഞു. 

അമേഠി എംപിയായിരുന്നപ്പോള്‍ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്കു മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. 1980-ല്‍ ജയിന്‍ സഹോദരന്മാരാണ് കസൂറിലെ വ്യാവസായിക മേഖലയില്‍ 65.57 ഏക്കര്‍ ഏറ്റെടുത്തത്.

സൈക്കിള്‍ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചത്. എന്നാല്‍ ലേലം റദ്ദാക്കിയ കോടതി ഭൂമി യുപി വ്യവസായ വികസന കോര്‍പ്പറേഷനു തിരികെ നല്‍കാനും ഉത്തരവിട്ടു.

അന്നുമുതല്‍ രേഖകളില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനാണെങ്കിലും ഭൂമി കൈയ്യാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ്. ട്രസ്റ്റിന്റെ മറവില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA