സഖ്യസര്‍ക്കാര്‍ വന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടി; ധനമന്ത്രിയാകില്ല: രഘുറാം രാജന്‍

Raghuram-Rajan
SHARE

ദാവോസ്∙ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഒറ്റക്കക്ഷി ഭരണത്തെ പിന്തുണച്ച് പരാമര്‍ശം നടത്തിയത്.

താന്‍ രാഷ്ട്രീയക്കാരന്‍ അല്ലെന്നും എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായും സംവദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്ര ധനമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങള്‍ രഘുറാം രാജന്‍ തള്ളിക്കളഞ്ഞു. ഞാനൊരു രാഷ്ട്രീയക്കാരനല്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് - രഘുറാം രാജന്‍ പറഞ്ഞു. 

രാജ്യത്ത് കാര്‍ഷിക  മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. നിലവില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി മികച്ച ചുവടുവയ്പായിരുന്നുവെന്നു വ്യക്തമാക്കിയ രഘുറാം രാജന്‍ നോട്ട്‌നിരോധനം തിരിച്ചടിയായിരുന്നുവെന്നും പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണം. ഊര്‍ജിത് പട്ടേലിന്റെ രാജി ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA