കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

malappuram-map
SHARE

മലപ്പുറം∙ കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കൊളത്തൂർ പലകപ്പറമ്പ് സ്വദേശി പള്ളിയാലിൽ ഹുസൈന്റെ മകൻ പ്ലസ് ടു വിദ്യാർഥിയായ സൽമാൻ (17), വെളുത്തേങ്ങോടൻ അഷ്റഫിന്റെ മകൾ ജാസ്മിൻ (19) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വളവിലാണ് അപകടം. കൊളത്തൂർ സ്വദേശികളായ തേക്കത്ത് ശിഹാബ് (21), പുതുവാക്കുത്ത് അനസ്(21) എന്നിവർക്കു പരുക്കേറ്റു. ഇവരെ മലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, എൽപി സ്കൂൾ എന്നിവയ്ക്ക് അവധി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA