വിദ്യാർഥികൾ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

Kalamsat-V2
SHARE

ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ നിർമിച്ച 1.26 കിലോ ഭാരമുള്ള ഉപഗ്രഹമാണ് ഇന്നലെ രാത്രി ഐഎസ്ആർഒ വിക്ഷേപിച്ചത്.

പന്ത്രണ്ടു ലക്ഷം ചെലവഴിച്ച് ആറു ദിവസം കൊണ്ടാണ് വിദ്യാർഥികള്‍ ഉപഗ്രഹം നിർമിച്ചത്. എന്നാൽ ആറു വർഷം കൊണ്ടാണ് ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയതെന്നും വിദ്യാർഥികൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ ശ്രിമതി കേശൻ പറഞ്ഞു. കലാംസാറ്റ് – വി2 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനം ഡിസൈൻ ചെയ്തു വികസിപ്പിച്ച് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ് – വി2. വിദ്യാഭ്യാസമേഖലയെ സഹായിക്കാൻ നിർമിച്ചിരിക്കുന്നതാണ് ഈ ഉപഗ്രഹം.

വിദ്യാർഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രഞ്ജരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2017ൽ 64 ഗ്രാം മാത്രം തൂക്കം വരുന്ന ഗുലാബ് ജാമുൻ എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA