കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപനം; ബജറ്റ് സമ്മേളനത്തിന് തുടക്കം

Governor-P-Sathashivam-P-Sreeramakrishnan
SHARE

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാവിലെ 9ന് ഗവർണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണറുടെ പ്രസംഗത്തിലാണ് കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനം പഴിയുമായി രംഗത്തെത്തിയത്. കേന്ദ്ര – സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല. നിരവധി സാമ്പത്തിക പ്രശ്നങ്ങളുണ്ട്. മുൻകാല നേട്ടങ്ങൾ തുടരാനാകുന്നില്ലെന്നും പുരോഗമിച്ചെന്നു പറഞ്ഞ് സഹായം കുറച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ കേരളം അറിയിച്ചു.

അതേസമയം, നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും പ്രളയം നേരിടാൻ സഹായിച്ചവർക്ക് എല്ലാം നന്ദിയും സംസ്ഥാനം നയപ്രഖ്യാപന പ്രസംഗത്തിലൂടെ രേഖപ്പെടുത്തി. പ്രളയം നേരിടാൻ സാധ്യമായ എല്ലാ മാർഗവും ഉപയോഗിച്ചു. കേന്ദ്ര സേനയ്ക്കും മൽസ്യത്തൊഴിലാളികൾക്കും നന്ദി. സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്കും സർക്കാർ അഭിനന്ദനം അറിയിച്ചു. പ്രളയത്തിൽ മുപ്പതിനായിരത്തോളം വീടുകൾ തകർന്നു. കേന്ദ്രത്തിന്റെ ചില നയങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. പ്രളയ ബാധിതരുടെ പ്രശ്നങ്ങൾക്ക് ഉത്തരമുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.

പ്രസംഗത്തിൽനിന്ന്:

∙ ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കി
∙ നവോത്ഥാന മ്യൂസിയം സ്ഥാപിക്കും
∙ പൊതു – സ്വകാര്യ മുതൽ നശിപ്പിക്കുന്നതിനെതിരെ നടപടി
∙ ശബരിമല വിമാനത്താവളത്തിനായി നടപടി തുടങ്ങി
∙ കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ കവാടം

∙ ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. നവോത്ഥാന മൂല്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ നിലപാട്.
∙ വനിതാ മതിൽ സമത്വത്തിനുവേണ്ടിയുള്ള വനിതകളുടെ പോരാട്ടമായിരുന്നു.
∙ കൊല്ലം ബൈപാസ് നിർമാണം പൂർത്തിയാക്കാനായി.
∙ ഗെയിൽ പദ്ധതി നന്നായി പുരോഗമിക്കുന്നു.
∙ ഗ്രീൻ ക്യാംപസ് പദ്ധതി തുടങ്ങും

∙ സോളർ, ബയോഗ്യാസ് പദ്ധതി തുടങ്ങും
∙ മാനവശേഷി സൂചികകളിൽ കേരളം മുന്നിൽ.
∙ വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും.
∙ വനിതാ മതിൽ ലിംഗനീതിക്കു വേണ്ടി

∙ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി
∙ കെഎസ്ആർടിസി വരുമാനം വർധിച്ചു
∙ പുതിയ നിർമാണങ്ങൾ ദുരന്ത അതിജീവന ശേഷിയുള്ളതാകും
∙ ഐടി, ടൂറിസം മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കി

അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പ്രളയബാധിതർക്കു സഹായം നൽകാൻ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ബഹളം. തന്റെ പ്രസംഗം ശ്രദ്ധിച്ചുകേൾക്കാൻ ഇതിനിടെ ഗവർണർ പ്രതിപക്ഷത്തോട് പറഞ്ഞു.

പതിനാലാം നിയമസഭയുടെ പതിനാലാം സമ്മേളനമാണിത്. ഒന്‍പത് ദിവസമാണ് സമ്മേളനകാലാവധി. 31ന് ബജറ്റ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ടോണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA