sections
MORE

പ്രളയകാലത്തെ രക്ഷകർക്ക് പുരസ്കാരം; അഭിലാഷ് ടോമിക്ക് സേനാ മെഡൽ

sajitha
SHARE

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് ധീരതയ്ക്കുള്ള വ്യോമസേനാ മെഡൽ ലഭിച്ചു. രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹെലികോപ്റ്റർ പറപ്പിച്ച കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നാവികസേനാ മെഡലും ലഭിച്ചു.

കമാൻഡർ ടി. അനൂപ് കുമാർ, അമിത്, പ്രമേന്ദ്ര കുമാര്‍ എന്നിവർക്കും ധീരതയ്ക്ക് നാവികസേനാ മെഡലുണ്ട്. കടലിൽ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തിൽപെട്ട കമാൻഡർ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

abhilash-tomy-raghunath-nambiar
അഭിലാഷ് ടോമി, രഘുനാഥ് നമ്പ്യാർ

വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. കണ്ണൂർ കാടാച്ചിറ സ്വദേശിയാണ്. ഫ്രാൻസിലെത്തി റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വായുസേനാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്.  

2017ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA