താൻ സാമൂഹിക പ്രവർത്തക; രാഷ്ട്രീയലക്ഷ്യങ്ങളില്ല: നിഷ ജോസ് കെ.മാണി

SHARE

കോട്ടയം∙ ലോക്സഭ സ്ഥാനാർഥിയാകുമെന്ന പ്രചാരണങ്ങൾ തള്ളി നിഷ ജോസ് കെ.മാണി. ഇത്തവണയോ പിന്നീടോ രാഷ്ട്രീയ പ്രവേശം ആഗ്രഹിക്കുന്നില്ലെന്ന് നിഷ വ്യക്തമാക്കി. പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നു അവർ പറഞ്ഞു.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി നിരവധി ആളുകളുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്. കെ.എം.മാണിയുടെ മരുമകളും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ.മാണിയുടെ പേരാണ് ഏറ്റവും ഉയർന്നു കേട്ടത്. എന്നാൽ നിഷയുടെ സ്ഥാനാർഥിത്വം തള്ളി പാർട്ടി നേതൃത്വം തന്നെ രംഗത്തുവന്നു. ജോസ് കെ. മാണിയുടെ കേരള മാർച്ച് തുടങ്ങുന്നതിനു മുൻപുള്ള പ്രഖ്യാപനം അടവുനയമെന്നാണ് അണികൾ പോലും വിശ്വസിച്ചത്. എന്നാൽ മത്സരിക്കില്ലെന്ന പാർട്ടി തീരുമാനം നിഷ തന്നെ സ്ഥിരീകരിച്ചു.

nisha-jose-k-mani
നിഷ ജോസ് കെ.മാണി

ഇത്തവണ ഇല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പുകളിലൊന്നിൽ നിഷ മത്സരിക്കുമെന്ന് ഉറപ്പിച്ചവരുമുണ്ട്. പൊതുപരിപാടികളിലെ പങ്കാളിത്തമാണ് സംശയത്തിന് കാരണം. ആ സാധ്യതയും നിഷ തള്ളി. താനൊരു സാമൂഹിക പ്രവർത്തകയാണെന്നും അതിനു രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും നിഷ പറഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നുൾപ്പെടെ ഉയർന്ന എതിർപ്പുകളാണ് നിഷയെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA