കെട്ടിടത്തിൽ കഴുത്ത് കുടുങ്ങി തൂങ്ങിയാടി കുഞ്ഞ്; രക്ഷകരായി രണ്ടുപേർ– വിഡിയോ

balcony-trap
SHARE

ബെയ്ജിങ്∙ ചൈനയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽ‌കണിയിൽ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി പെൺകുട്ടിക്കു റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷകരായി. ബാൽകണിയുടെ അഴികൾക്കിടയിലൂടെ പെൺകുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികൾ‌ക്കിടയിൽ കുടുങ്ങിയതാണു പെൺകുട്ടിക്കു രക്ഷയായത്. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

സംഭവം കണ്ട രണ്ടുപേർ‌ അതിസാഹസികമായി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്കു കാര്യമായ പരുക്കില്ല. തെക്കുപടിഞ്ഞാറൻ‌ ചൈനയിലെ യുൻലോങ് കൗണ്ടിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വി‍ഡിയോ ദൃശ്യങ്ങളിൽ രണ്ടു പേർ കെട്ടിടത്തിനു മുകളിലേക്കു കയറി പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതും കാണാം. കൃത്യസമയത്തു രക്ഷകരായെത്തിവർക്കു സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

വിഡിയോ കാണാം

കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇതാദ്യമായല്ല ചൈനയിൽനിന്ന് ഭയപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ യന്ത്രഊഞ്ഞാലിൽ കഴുത്ത് കുടുങ്ങിയ ആൺകുട്ടിയുടെ വിഡിയോയും വൈറലായിരുന്നു. ചെറിയ പരുക്കുകളോടെ ഈ കുട്ടിയെ പിന്നീടു രക്ഷപ്പെടുത്തുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA