Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമിനിയെ പോലെ സ്നേഹിച്ചു; സ്വര്‍ണ ചഷകത്തിൽ നഞ്ച് വിതച്ചതാരെന്ന് തച്ചങ്കരി

thachankary-ksrtc യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുന്ന ടോമിൻ തച്ചങ്കരി.

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റിയതെന്നു ടോമിന്‍ തച്ചങ്കരി. യൂണിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണു മടക്കമെന്നും  ജീവനക്കാര്‍ കോർപറേഷൻ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു. കവിത പാടിയാണു തച്ചങ്കരി യാത്ര പറഞ്ഞത്.

ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചു തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മനിരതരായി കൂടെ നിന്നു.

കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നല്‍കിയതടക്കമുള്ള നേട്ടങ്ങള്‍ തച്ചങ്കരി എണ്ണിപ്പറഞ്ഞു. യൂണിയനുകളുടെയും സിപിഎമ്മിന്റെയും സമ്മര്‍ദമാണു കസേര തെറിക്കാനുള്ള കാരണമായി പറയപ്പെടുന്നത്. ഡിജിപി റാങ്കിലെ തച്ചങ്കരിയെ മാറ്റി രണ്ടുപടി താഴെ ഡിെഎജി പദവിയിലുള്ള എം.പി.ദിനേശിനെ നിയോഗിച്ചതു യൂണിയന്‍ ഇടപെടല്‍ ശക്തമാകാനിടയാക്കുമെന്നാണു വിലയിരുത്തല്‍.

തച്ചങ്കരിയുടെ കവിതയിൽനിന്ന്:

വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്? 

സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്?

ഈ സ്ഥാപനത്തിന്‍റെ പടിവാതിൽക്കൽ

അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല

സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്‍റെ

അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല

കാലം പായും, സമരങ്ങളും വ‍ർഗസമരങ്ങളും

ഇസങ്ങളും വരും പോകും

ശിശിരങ്ങൾ വിരിയും വസന്തം പൂക്കും

അപ്പോഴും ചരിത്രം താനെ ഒഴുകും...

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.