Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്: വെളിപ്പെടുത്തി രാജഗോപാൽ

Mohanlal മോഹൻലാൽ

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആഞ്ഞുശ്രമിക്കുന്ന ബിജെപി ഇത്തവണ സൂപ്പർസ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കുമോ? ഉണ്ടെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിക്കുന്നതിനിടെ മോഹൻലാലിനെ വിടാതെ ബിജെപി. മുതിര്‍ന്ന നേതാവും പാർട്ടിയുടെ ഏക എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആണ് മോഹൻലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്.

‘പൊതുകാര്യങ്ങളില്‍ താൽപര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കൾ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’– ഒരു ദേശീയ മാധ്യമത്തോടു രാജഗോപാൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്. ജന്മദിനാശംസകൾ നേർന്നു ട്വിറ്ററിൽ സന്ദേശമയച്ചപ്പോൾ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ സന്ദർശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടു. കഴിഞ്ഞദിവസം പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ ആദരിച്ചിരുന്നു. എന്നാൽ, തന്റെ ആലോചനയിൽപോലും തിരഞ്ഞെടുപ്പു മത്സരമില്ലെന്നാണു മോഹൻലാൽ അടുത്തിടെ വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.