Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്എഎല്ലിനെ സഹായിച്ചത് ഇന്ത്യന്‍ സെന്യത്തിന്റെ പോരാട്ടശേഷിയെ ബാധിച്ചു: വ്യോമസേനാ മേധാവി

Birender Singh Dhanoa

ന്യൂഡല്‍ഹി∙ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) സഹായിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടശേഷിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പറഞ്ഞു.

സേവനം എന്ന നിലയില്‍ മാത്രമാണ് എച്ച്എഎല്ലുമായി വ്യോമസേന സഹകരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളാണ് അവര്‍ക്കു വേണ്ടി ചെയ്യുന്നത്. എന്നാല്‍ യുദ്ധമുഖത്ത് ശത്രുരാജ്യം നമ്മള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കുമോ എന്നും ബി.എസ്. ധനോവ പറഞ്ഞു. 

എച്ച്എഎല്‍ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങളെക്കുറിച്ച് വ്യോമസേന അതൃപ്തി അറിയിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യോമസേന അടിക്കടി ആവശ്യങ്ങള്‍ മാറ്റിയതാണ് പ്രതിസന്ധിക്കുക കാരണമെന്ന എച്ച്എഎല്‍ വാദവും  ബി.എസ്. ധനോവ തള്ളി. 1985-ലെ നിര്‍ദേശങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. എന്നിട്ടും അന്നു മുതല്‍ 10 വിമാനങ്ങള്‍ മാത്രമാണ് എച്ച്എഎല്ലിനു നിര്‍മിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.