Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് രണ്ടു വിദ്യാർഥികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ഒരാൾ മരിച്ചു

palakkad-map

പാലക്കാട്∙ ചിറ്റൂർ മീനാക്ഷിപുരം കരടിപ്പടിയിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ രണ്ടു ആൺകുട്ടികളിൽ ഒരാൾ മരിച്ചു. അവശനിലയിലായ രണ്ടാമത്തെയാളെ തൃശൂർ മെഡിക്കൽ കേ‍ാളജ് ആശുപത്രിയിലേക്കു കെ‍ാണ്ടുപേ‍ായി.

വണ്ണാമട യുപി സ്കൂൾ ആറാംക്ലാസ് വിദ്യാർഥി വിഷ്ണു(13)വാണ് മരിച്ചത്. സുഹൃത്ത് വിനീത്കുമാറിന്റെ നില ഗുരുതരമാണ്. വിനീത്കുമാറിന്റെ മുത്തശിയുടെ വീട്ടിലാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയതെന്നു പെ‍ാലീസ് പറഞ്ഞു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.