Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് സ്റ്റേഷനിലേക്കു ബോംബേറ്; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ

praveen-nedumangad-police-station-attack ആർഎസ്എസ് പ്രചാരക് പ്രവീൺ നെടുങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ.

തിരുവനന്തപുരം∙ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കു ബോംബ് എറിഞ്ഞ സംഭവത്തിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. നെടുമങ്ങാട് ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീൺ ആണ് അറസ്റ്റിലായത്. ഹര്‍ത്താൽ ദിനത്തിൽ നടന്ന ബോംബേറ് കേസിലെ മുഖ്യ പ്രതിയാണു പ്രവീണ്‍.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണു പൊലീസ് ഇയാളെ പിടികൂടിയത്. ബോംബേറുണ്ടായ സംഭവത്തിൽ ആർഎസ്എസ് കാര്യാലയത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നെടുമങ്ങാട് മേലാംകോടുള്ള കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വാളുകളും വടികളും ചാക്കില്‍നിറച്ച കല്ലുകളും കണ്ടെടുത്തു. ഹൈഡ്രജന്‍ പെറോക്സൈഡും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

പ്രവീണ്‍ കാര്യാലയത്തില്‍ ഒളിവില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എന്നാൽ അന്ന് ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. പ്രവീണ്‍ ഇവിടെ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് പ്രവീണിനെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയതിനിടെയാണു പ്രതിയെ റെയിൽവേ സ്റ്റേഷനിൽവച്ചു പിടികൂടിയത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.