Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കു ബോംബേറ്; ഒരാൾ കൂടി പിടിയിൽ

Representational image

തിരുവനന്തപുരം∙ പട്ടാപ്പകല്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞ കേസിൽ ഒരാൾ കൂടി പിടിയിൽ. ബോംബെറിയാന്‍ സഹായിച്ച അഭിജിത്താണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി ആർഎസ്എസ് നേതാവ് പ്രവീണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോംബെറിയാന്‍ സഹായിച്ച അഭിജിത്തും പിടിയിലായത്.

ശബരില യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ പ്രവീണ്‍ മുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയപ്പോഴായിരുന്നു ബോംബേറ്.

ചെന്നൈ അടക്കമുള്ളയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രവീൺ രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇവിടെ നിന്നു വീണ്ടും സംസ്ഥാനം വിടാനുള്ള നീക്കത്തിനിടെ പൊലീസിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പത്തു ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.